
ചെങ്ങന്നൂർ: വൈ. എം. സി. എ ചെങ്ങന്നൂർ സബ് റീജിയന്റെ പ്ളാനിംഗ് ഫോറം സമ്മേളനം ചെങ്ങന്നൂർ വൈ.എം.സി.എയിൽ
മാർത്തോമ്മാ സഭാ ആത്മായ ട്രസ്റ്റി ഡോ കോശി മത്തായി ഉദ്ഘാടനം ചെയ്തു.
സബ് റീജിയൺ ചെയർമാൻ ജേക്കബ് വഴിയമ്പലം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, ഫാ ദാനിയേൽ പുല്ലേലിൽ , ഫാ. സൈമൺ കണ്ണാങ്കരത്തു, തോമസ് ചാക്കോ ,കേണൽ ഡോ. ജോൺ ജേക്കബ് , ലാബി പീടികത്തറയിൽ ,അജി കരിംകുട്ടിക്കൽ, ബീന ചിറമേൽ , എബ്രഹാം പി ജോൺ , എം . വൈ ഗീവർഗീസ് , ബിനോയി പി ജോർജ് , റോവിൻ വെൺമണി , ഫാ സൈമൺ, ജോൺ ദാനിയേൽ കുഞ്ഞൂഞ്ഞമ്മ പറമ്പത്തൂർ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ റെജി സാമുവേൽ ഒരു വർഷത്തെ പ്രവർത്തന രൂപരേഖ അവതരിപ്പിച്ച് അനുമതി വാങ്ങി .
മുൻ നാഷണൽ പ്രോപ്പർട്ടി ആൻഡ് പ്രൊജക്റ്റ് സെക്രട്ടറി കെ പി ജോൺ, നാഷണൽ മിഷൻ ആൻഡ് വിഷൻ കമ്മിറ്റി വൈസ് ചെയർമാൻ മാത്യു ജി മനോജ് എന്നിവർ വിവിധ വിഷയങ്ങൾ സംബന്ധിച്ചു ക്ലാസുകൾ എടുത്തു.
അഡ്വ പ്രകാശ് പി തോമസ്, വി ജി ഷാജി, അഡ്വ രാജൻ എബ്രഹാം, സണ്ണി കുറ്റിക്കാട്, തോമസ് മണലേൽ, എന്നിവർ ചർച്ചകൾക്കു നേതൃത്വം നൽകി.
സബ്റീജിയണിലെ ഇരുപത്തിരണ്ടു വൈ എം സി എ കളിൽ നിന്നുള്ള പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.











